ഒരു വിളിക്കുമപ്പുറം ഞങ്ങളുണ്ട്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഒരു വിളിക്കുമപ്പുറം ഞങ്ങളുണ്ട്

കാസറഗോഡ്(www.kasaragodtimes.com 03.09.2020): ഒരു വിളി കേൾക്കേണ്ട താമസം ഞങ്ങളുണ്ടെന്ന് പറയാൻ ഒരു ടീമുണ്ട്. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയുടെ കാസറഗോഡ് മുനിസിപ്പൽ ഘടകം. ആദ്യ കമ്മിറ്റിയുടെ കാലാവധിക്ക് ശേഷം ഹാരിസ് ബ്രദേർസ് പ്രസിഡണ്ടും,അഷ്കർ ചൂരി  ജനറൽ സെക്രട്ടറിയും, സർഫറാസ് പട്ടേൽ ഖജാഞ്ചിയുമായി  രണ്ടാമത്തെ കമ്മിറ്റിയെ തെരഞ്ഞെടുക്കുമ്പോൾ ഏറെ പ്രതീക്ഷകൾ അർപ്പിച്ചത് വെറുതെയാവാത്ത ദിനങ്ങളായിരുന്നു ഓരോന്നും കഴിഞ്ഞ് പോയത്. യഹ്യ തളങ്കര, ഹസൈനാർ തോട്ടും ഭാഗം, ഫൈസൽ പട്ടേൽ, സലീം ചേരങ്കൈ, ഫൈസൽ മുഹ്സിൻ എന്നിവരുടെ അനുഗ്രഹാശിസുകൾ ഇവരോടൊപ്പമുണ്ട്. സുബൈർ കൊരക്കോട്, സഫുവാൻ അണങ്കൂർ,ഗഫൂർ ഊത്,ഹസ്സൻ പതിക്കുന്നിൽ,സിനാൻ തൊട്ടാൻ, തൽഹത്ത്,ശിഹാബ് നായമ്മാർമൂല, ഹനീഫ് ചേരങ്കൈ, സുഹൈർ യഹ്യ തളങ്കര, ബഷീർ ചേരങ്കൈ, കാമിൽ ബാങ്കോട്, അബ്ദുള്ള നസ്തർ, ഫിറോസ് അട്ക്കത്ത് ബയൽ, ഷരീഫ് തുരുത്തി, മിർസാദ് പൂരണം, നവാസ് തുരുത്തി, ഹനീഫ് അണങ്കൂർ, ജാഫർ കുന്നിൽ,കാദർ ബാങ്കോട്, റൗഫ് മീലാദ്, ആഷിക്‌ പള്ളം, മുഹമ്മദ് അലി ബാജി, സലീം കൊരക്കോട്, സമീൽ കൊരക്കോട്, സുഹൈൽ പടിഞ്ഞാർ, ഇഖ്ബാൽ കെ.പി, മുഹമ്മദ് ഖാസിയാറകം, അബൂബക്കർ ചേരങ്കൈ, സാജിദ് സൈലർ, നൂറുദ്ദീൻ അട്ക്കത്ത് ബയൽ, സാജിദ്.ഒ.എ, അഹമദ് റിജാസ് എന്നിവർ ഈ കൂട്ടായ്മക്ക് ശക്തി പകരുന്നു. ആ മുഹൂർത്തത്തിൽ അൽബറഹ കെ.എം.സി.സി ഓഫീസിൽ സാക്ഷ്യം വഹിക്കാൻ എനിക്കും അവസരം കിട്ടിയിരുന്നു. 1992 ന് ശേഷം ഒരാഴ്ച്ചക്കാലത്തേക്ക് മുനിസിപ്പൽ കെ.എം.സി.സിയുടെ ക്ഷണമനുസരിച്ചാണ് ദുബായിലേക്ക് പോയത്. കൂടുതൽ ദിവസം നിൽക്കണമെന്ന അവരുടെ ആവശ്യം ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. രാവിനെ പകലാക്കുന്ന ദുബായ് നഗരത്തിൽ സമയം പാഴാക്കാതെ നമുക്ക് എന്താണ് ചെയ്യാൻ കഴിയുകയെന്ന ചിന്തയിലായിരുന്നു മുനിസിപ്പൽ കെ.എം.സി.സി.യുടെ  പ്രവർത്തകർ.
ഏറെ വർഷത്തെ ആവശ്യമായിരുന്നു ദുബൈ കെ.എം.സി.സി യുടെ മുനിസിപ്പൽ ഘടകം രൂപീകരിക്കണമെന്നുള്ളത്. മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ട്രഷററായിരുന്ന എ.അബ്ദുൽ റഹ്മാന്റെ സജീവ ഇടപെടലുകൾ കമ്മിറ്റി രൂപീകരണത്തിന് ആക്കം കൂട്ടി. ഫൈസൽ മുഹ്സിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം വലിയ പ്രതീക്ഷകൾക്ക് വിത്ത് പാകി കമ്മിറ്റിയുടെ ആദ്യ സമ്മാനമായിരുന്നു ഡിജിറ്റൽ ക്യാമറ. മുസ്ലിം ലീഗ് ഓഫീസിലേക്ക് മൈക്ക് സെറ്റ് നൽകിയാണ് വീണ്ടും കെ.എം.സി.സി യുടെ കയ്യൊപ്പ് ചാർത്തിയത്. നിർധനരായ നിത്യരോഗികൾക്കുള്ള ചികിത്സാ സഹായമായ "ദവ " പദ്ധതി ഇന്നും തുടർന്ന്‌ വരികയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടപ്പോൾ "ഉറവ" എന്ന പദ്ധതിയുമായി മുന്നോട്ട് വന്ന മുനിസിപ്പൽ കെ.എം.സി.സി. സേവന രംഗത്ത് ആശ്വാസത്തിന്റെ നീരുറവ നൽകിയാണ് നഗരസഭയിലെ ജനങ്ങൾക്ക് താങ്ങായത്. ഞങ്ങളുടെ ദൗത്യം തീരുന്നില്ലെന്ന് തുടർന്നുള്ള പ്രവർത്തനങ്ങളിലൂടെ മുനിസിപ്പൽ കെ.എം.സി.സി തെളിയിച്ചു കൊണ്ടേയിരിക്കുന്നു. മയ്യത്ത് സൂക്ഷിച്ചു വെക്കാനുള്ള മൊബൈൽ ഫ്രീസറും, ജനറേറ്ററും ഏറെ പ്രയോജനം ചെയ്യുന്ന മുനിസിപ്പൽ കെ.എം സി.സി യുടെ സംഭാവനയാണ്.

പ്രളയം കേരളത്തെ പിടിച്ചു കുലുക്കിയപ്പോൾ അതിന്റെ പ്രതിഫലനം കാസറഗോഡ് നഗര സഭയിലുമുണ്ടായി. കൊരക്കോട് വയൽ ആശ്രയ കോളനിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ സാന്ത്വനമായി ഓടിയെത്തിയത് മുസ്ലിം ലീഗും, യൂത്ത് ലീഗും, വൈറ്റ്ഗാർഡും ,മുനിസിപ്പൽ കെ.എം.സി.സി യുമായിരുന്നു. അവർക്ക് നഷ്ടപ്പെട്ടു പോയ വീട്ടു സാധന സാമഗ്രികൾ പുതിയത് വാങ്ങി കൊടുക്കാനും, റിപ്പയർ ചെയ്ത് കൊടുക്കാനും താങ്ങായത് മുനിസിപ്പൽ കെ.എം.സി.സി യാണ്. അണങ്കൂർ സ്കൂളിലെ ഒരു വിദ്യാർത്ഥിക്കും, ചേരങ്കൈ കടപ്പുറത്തെ 5 പേർക്കും അവരുടെ വീടുകൾ തകർന്നപ്പോൾ മുനിസിപ്പൽ കെ.എം.സി.സി ആശ്രയമായി. പട്ടിണി രഹിത നഗരം എന്ന ആശയമാണ് അവർ മുന്നോട്ട് വെച്ച മറ്റൊരു പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട 500 ഓളം കുടുംബങ്ങൾക്കാണ് " ത്വാഅം" എന്ന പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കുക. ഇതിനിടയിലായിരുന്നു തീരദേശ മേഖലയിൽ കോവിഡ് വ്യാപനമുണ്ടായത്. അവിടത്തെ മത്സ്യതൊഴിലാളികളടക്കമുള്ള കുടുംബങ്ങൾക്കും മുനിസിപ്പൽ കെ.എം.സി.സി ഭക്ഷണ കിറ്റുകളുമായി എത്തിയെന്നുള്ളത് അവരുടെ കാരുണ്യ പ്രവർത്തനത്തിന്റെ ആഴം എത്രയെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. തളങ്കര കൊപ്പൽ പ്രദേശത്ത് വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന അഭയാർത്ഥികൾക്ക് മൂന്ന് നേരത്തെ ഭക്ഷണം നൽകി വീണ്ടും മാതൃകയാവുകയായിരുന്നു പ്രിയപ്പെട്ട സഹപ്രവർത്തകർ.മയ്യത്ത് പരിപാലന രംഗത്ത് ഏറെ കാലമായി മുസ്ലിം ലീഗിന്റെ പ്രവർത്തനം. പരിപാലനത്തിലുള്ള കിറ്റ് അനുവദിച്ച് കൊണ്ടുള്ള തീരുമാനമാണ് ഇവർ അവസാനമായി എടുത്തിട്ടുള്ളത് ''തക്ഫീൻ" എന്ന നാമധേയത്തിൽ കാസറഗോഡ് മുൻ എം.എൽ.എ ടി.എ.ഇബ്രാഹിം സാഹിബിന്റെ സ്മരണാർത്ഥമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

 തീർന്നില്ല തങ്ങളുടെ പോറ്റമ്മയായ ദുബൈ നഗരത്തെ കോവിഡ് 19 വിഴുങ്ങിയപ്പോൾ ഭയാചകിതരാകാതെ മുന്നിൽ നിന്ന്‌ പ്രതിരോധിക്കാൻ ജാഗ്രത കാട്ടിയ കെ.എം.സി.സി യുടെ പ്രവർത്തനങ്ങളിൽ മുനിസിപ്പൽ കെ.എം.സി.സി പ്രവർത്തകരുടെ സംഭാവന മറക്കാനാവാത്തതാണ്.ഇ തൊരു കൂട്ടായ്മയുടെ വിജയമന്ത്രമാണ്. അതിൽ കൈ മെയ്യ് മറന്ന് ആത്മാർത്ഥതയോടെ മുന്നോട്ട് പോവുകയാണ് നമ്മുടെ കെ.എം.സി.സി ചുണക്കുട്ടികൾ. പിഴവുകളും, വീഴ്ചകളും വരുമ്പോൾ തിരുത്താനും, താങ്ങായി നിൽക്കാനും പ്രാപ്തിയുള്ള ഒരു നേത്രത്വം, ഉപദേശ നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കാൻ തയ്യാറുള്ള അണികൾ. ഈ കെമിസ്ട്രിയാണ് ഇവരുടെ ഇതേവരെയുള്ള വിജയം. അള്ളാഹുവിന്റെ അപാരമായ അനുഗ്രഹവും, നൻമ മനസ്സുകളുടെ സഹായവും ഇവരുടെ പ്രവർത്തനത്തെ എണ്ണയിട്ട യന്ത്രം പോലെ മുന്നോട്ട് നയിക്കുന്നു.ഈ വിജയ മന്ത്രം ഇനിയും മുഴങ്ങികേൾക്കട്ടെ പ്രപഞ്ചത്തിന്റെ സർവ്വ കോണുകളിലും. ആമീൻ