ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നിറങ്ങും, എതിരാളി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നിറങ്ങും, എതിരാളി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

അബുദാബി : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിറങ്ങും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളി. ഇന്ത്യന്‍ സമയം രാത്രി 07:30തിന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.

കഴിഞ്ഞ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ആറാം പോരാട്ടത്തിന് ചെന്നൈ ഇന്നിറങ്ങുന്നത്. ഞായറാഴ്ച്ച പഞ്ചാബിനെതിരായ മത്സരത്തില്‍ 14പന്ത് ബാക്കി നില്‍ക്കെ 10 വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.ഡു പ്ലെസിസ്, ഷെയിന്‍ വാട്സണ്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് 178 എന്ന വിജയലക്ഷ്യം അനായാസം മറികടന്നത്. ഈ ജയത്തോടെ അവസാന സ്ഥാനത്തായിരുന്ന ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു.  കൊല്‍ക്കത്ത അഞ്ചാം മത്സരത്തിനാണ് ഇന്നിറങ്ങുന്നത്. ഡല്‍ഹിയുമായിട്ടുള്ള കഴിഞ്ഞ മത്സരത്തില്‍ 18 റണ്‍സിന് പരാജയപ്പെട്ടിരുന്നു. രണ്ടു ജയവും രണ്ടു തോല്‍വിയുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത.