എസ്. ടി. യു ദേശീയ പ്രതിഷേധ ദിനം; 4 ന് ജില്ലയിൽ 200 കേന്ദ്രങ്ങളിൽ ധർണ്ണ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

എസ്. ടി. യു ദേശീയ പ്രതിഷേധ ദിനം; 4 ന് ജില്ലയിൽ 200 കേന്ദ്രങ്ങളിൽ ധർണ്ണ

കാസർകോട് (www.kasaragodtimes.com 02.06.2020): കേന്ദ്ര സർക്കാരിൻ്റെ അനിയന്ത്രിതമായ സ്വകാര്യവൽക്കരണ നയത്തിനും തൊഴിൽ നിയമങ്ങൾ ഏകപക്ഷീയമായി റദ്ദാക്കുന്ന നടപടിക്കുമെതിരെ ഇന്ത്യയെ വിൽക്കരുത്, തൊഴിൽ നിയമങ്ങൾ തകർക്കരുത് എന്ന മുദ്രാവാക്യവുമായി നാളെ നടക്കുന്ന എസ്. ടി. യു ദേശീയ പ്രതിഷേധ ദിനത്തിൽ കാസർകോട് ജില്ലയിലെ 200 കേത്രങ്ങളിൽ ധർണ്ണ നടത്തുവാൻ എസ്. ടി. യു ജില്ലാ കമ്മറ്റി തീരുമാനിച്ചു.
കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിലും, പ്രധാന തൊഴിൽ കേന്ദ്രങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തുന്ന ധർണ്ണ രാവിലെ 10.30 മണിക്ക് ആരംഭിക്കുമെന്ന് എസ്. ടി. യു ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ഷറീഫ് കൊടവഞ്ചിയും അറിയിച്ചു.