ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ(www.kasaragodtimes.com 02.08.2020): ഉത്തര്‍പ്രദേശില്‍ മന്ത്രി കൊവിഡ് ബാധിച്ച്‌ മരിച്ചു. കാബിനറ്റ് മന്ത്രിയായ കമല റാണി വരുണ്‍ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ലക്‌നൗവിലെ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

യോഗി മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു കമല. ജൂലൈ 18നാണ് രാജ്ധാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നു.

മന്ത്രിയുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. മന്ത്രിസഭയിലെ കഴിവുറ്റ അംഗമായിരുന്നു കമല റാണി. നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു അവരെന്നും യോഗി അനുസ്മരിച്ചു