ഇടുക്കിയിൽ 3 പേർക്ക് കൂടി കോവിഡ്; സ്ഥിരീകരിച്ചവരിൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യും ന​ഗ​ര​സ​ഭാം​ഗ​വും 

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇടുക്കിയിൽ 3 പേർക്ക് കൂടി കോവിഡ്; സ്ഥിരീകരിച്ചവരിൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യും ന​ഗ​ര​സ​ഭാം​ഗ​വും 

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യും ന​ഗ​ര​സ​ഭാം​ഗ​വും ഉ​ൾ​പ്പെ​ടു​ന്നു. 

തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ്, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാം​ഗം, മ​രി​യാ​പു​രം സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 17 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച ന​ഴ്സ് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൂ​ന്നു പേ​രെ​യും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം, റെ​ഡ്സോ​ണി​ലാ​യ ഇ​ടു​ക്കി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​ന്ത്രി എം.​എം. മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​വും ചേ​രു​ക​യാ​ണ്.