അൺലോക്ക് 5 മാർഗ നിർദേശങ്ങൾ നവംബർ അവസാനം വരെ തുടരും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

അൺലോക്ക് 5 മാർഗ നിർദേശങ്ങൾ നവംബർ അവസാനം വരെ തുടരും

 

ന്യൂഡൽഹി : സെപ്റ്റംബറിൽ പുറത്തിറക്കിയ അൺലോക്ക്- 5 മാർഗ നിർദേശങ്ങൾ നവംബർ മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.  സെപ്റ്റംബർ 30ന് പുറപ്പെടുവിച്ച ഉത്തരവ് നവംബർ 30വരെ നീട്ടിയതായാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.
സിനിമ ഹാളുകൾ, നീന്തൽക്കുളങ്ങൾ, സ്‌പോർട്‌സ് പരിശീലനകേന്ദ്രങ്ങൾ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകൾ അനുവദിക്കുന്നതുമടക്കമുള്ള മാർഗ നിർദേശങ്ങളാണ് അൺലോക്ക് -5ൽ ഉണ്ടായിരുന്നത്. ഇത്  നവംബർ 30 വരെ പ്രാബല്യത്തിലാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി എന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം അനുവദിച്ച് സിനിമാഹാളുകൾ തുറക്കാനും 200ൽ കൂടാതെ ഉള്ള ആളുകളെ ഉൾക്കള്ളിച്ചു കൊണ്ട് മറ്റ് കൂട്ടായ്മകൾ നടത്താനും അനുമതി നൽകിക്കൊണ്ടാണ് സെപ്റ്റംബറിലെ ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. കൺടെയ്ൻമെന്റ്  സോണുകളിൽ ലോക്ഡൗൺ നടപ്പിലാക്കുന്നത് കർശനമായി ന്നെ തുടരുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. മറ്റൊരു ഉത്തരവ് വരും വരെ തത്സ്ഥിതി നവംബർ അവസാനം വരെ തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.