അനധികൃതമായി വിട്ടുനിന്ന 432 ജീവനക്കാരെ ആരോഗ്യവകുപ്പിൽനിന്ന് പിരിച്ചുവിട്ടു; 385പേർ ഡോക്ടർമാർ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

അനധികൃതമായി വിട്ടുനിന്ന 432 ജീവനക്കാരെ ആരോഗ്യവകുപ്പിൽനിന്ന് പിരിച്ചുവിട്ടു; 385പേർ ഡോക്ടർമാർ

 

തിരുവനന്തപുരം : അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന ആരോഗ്യവകുപ്പിലെ 432 ജീവനക്കാരെ പിരിച്ചുവിട്ടു. 385 ഡോക്ടർമാരേയും 47 മറ്റ് ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. അനധികൃതമായി അവധിയിൽ തുടരുന്നവരെ കണ്ടെത്താൻ കർശന നടപടി തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തതത്. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന സമയത്ത് ആരോഗ്യ മേഖലയിൽ നിന്നും ജീവനക്കാർ മാറി നിൽക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇത്രയേറെ ജീവനക്കാർ മാറി നിൽക്കുന്നത് വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതായി ആരോഗ്യമന്ത്രിയും വ്യക്തമാക്കി. ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും അതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

വരും നാളുകളിലും നടപടി തുടരാണ് സർക്കാർ തീരുമാനം. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കെകെ ശൈലജ പറഞ്ഞു.